ബാബു ചാഴികാടൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സി. ആതിരയ്ക്ക്

New Update
babu chazhikadan ever memorial trophy

കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളേജ് (ഓട്ടോണമസ്)ഉം ബാബു ചാഴികാടൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അഖിലകേരള ഇൻ്റർകോളേജിയറ്റ് പ്രസംഗമത്സരത്തിൽ എം.ജി. യൂണിവേഴ്‌സിറ്റി ഇൻ്റർനാഷണൽ റിലേഷൻസ് ആൻ്റ് പൊളിറ്റിക്‌സിലെ ആതിര സി ഒന്നാം സ്ഥാനവും എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

Advertisment

തേവര എസ് എച്ച് കോളേജിലെ മുഹമ്മദ് സഫ് വാൻ,എം ജി യൂണിവേഴ്സിറ്റി പെഡഗോഗിക്കൽ സയൻസിലെ നന്ദു കൃഷ്‌ണൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

സമ്മാനദാനം നിർവ്വഹിച്ച് സംസാരിച്ച, എം.ജി യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ പ്രൊഫ. ഡോ. സി.റ്റി അരവിന്ദകുമാർ, ലോകത്തെ മാറ്റിമറിയ്ക്കാൻ പ്രസംഗങ്ങൾക്കു കഴിയും എന്ന് ഓർമ്മിപ്പിച്ചു.

തോമസ് ചാഴികാടൻ എക്സ് എംപി അദ്ധ്യക്ഷം വഹിച്ച സമാപനയോഗത്തിൽ ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ സെക്രട്ടറി ബന്നി തടത്തിൽ, ഭാരവാഹികളായ പ്രൊഫ.ബാബു പൂഴിക്കുന്നേൽ, സിറിയക് ചാഴികാടൻ എന്നിവർ സംസാരിച്ചു.

ഡോ. റെന്നി എ ജോർജ്ജ്, ഡോ. മിനി സെബാസ്റ്റ്യൻ, ആൽഫിൻ ചാക്കോ, മിസ്സ് നിഷ കെ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment