കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ളാലം ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി

New Update
ksspu pala-2

പാലാ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌എസ്‌പിയു) ളാലം ബ്ലോക്ക് വാർഷിക സമ്മേളനം പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടന്നു. 

Advertisment

ബ്ലോക്ക്‌ പ്രസിഡന്റ്‌ മാത്യു പഴയ പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം എസ് ചന്ദ്രൻ മാന്തോട്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സി എസ് രവീന്ദ്രൻ  നായർ മൺ മറഞ്ഞ പെൻഷൻ കുടുംബാംഗങ്ങളെ അനുസ്മരിച്ചു. ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ വാർഷിക റിപ്പോർട്ടും ബ്ലോക്ക് ട്രഷറർ പി.പി. ജനാർദ്ദന കൈമൾ വാർഷിക കണക്കുകളും അവതരിപ്പിച്ചു. 

സർഗ്ഗ മാധുരി ജില്ല, ബ്ലോക്ക് തലങ്ങളിൽ ജേതാക്കളായവർക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ അമ്മിണി കലയത്തോലിൽ പാരിതോഷികങ്ങൾ നൽകി.. 

ksspu pala-3

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റിയംഗം ജെയിംസ് മാത്യു വരണാധികാരി ആയിരുന്നു.  പുതിയ ബ്ലോക്ക് പ്രസിഡണ്ടായി ബേബി ജോർജ് പാമ്പാറയെ തിരഞ്ഞെടുത്തു. 

വൈസ് പ്രസിഡന്റ് കെ എൻ വിജയകുമാർ കണ്ടത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബേബി തോമസ് പാമ്പാറ നന്ദിയും രേഖപ്പെടുത്തി..

Advertisment