/sathyam/media/media_files/2026/03/07/kuravilangad-church-2026-03-07-19-39-22.jpg)
കുറവിലങ്ങാട്: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ഇടവകയുടെ നേതൃത്വത്തിൽ "ദീപ്തി -2026” എന്ന പ്രോഗ്രാമിലൂടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ഞായറാഴ്ച ആദരിക്കും.
ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിക്കൽ നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇരുന്നൂറ്റിരണ്ട് വനിതകളെയാണ് യൂണിറ്റ് തലത്തിൽ തെരഞ്ഞെടുത്ത് ആദരിക്കുന്നത്.
സംരംഭക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ വനിതകൾ, വിവിധ അവാർഡ് നേട്ടങ്ങൾ സ്വന്തമാക്കിയവർ, ആരോഗ്യരംഗത്തും അധ്യാപക മേഖലയിലും സേവനം അനുഷ്ഠിക്കുന്നവരുൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് ധരിക്കുന്നത്.
100 വയസ്സിനു മുകളിൽ പ്രായമുള്ള മേരിക്കുട്ടി സെബാസ്റ്റ്യൻ വെട്ടുകാട്ടിൽ, മറിയം കളർ തൊട്ടിയിൽ എന്നിവരടക്കം മുതിർന്ന വനിതകളും ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
സേവനത്തിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ള അധ്യാപകർ,വനിതാ കർഷകർ, വനിതാ ക്ഷീരകർഷകർ, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസിക്കുട്ടി എബ്രഹാം അടക്കമുള്ള വനിതാ ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, നാലിലധികം കുട്ടികളുള്ള അമ്മമാർ, നാട്ടുകാരിയായ അഡോറേഷൻ കോൺവെൻറ് മദർ സിസ്റ്റർ അനില പുളിക്കേക്കര, പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ് സി. ഡോ. ഡോണ എസ്.സി.വി എന്നിവരും ആദരിക്കപ്പെടുന്നവരിൽപ്പെടും.
ദേശീയ ഗോപാൽ പുരസ്കാര ജേതാവ് രശ്മി ഇടത്തനാലും, സംസ്ഥാനതലത്തിൽ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സിമിമോൾ സെബാസ്റ്റ്യൻ - പാലാ അൽഫോൻസാ കോളേജ്,
യൂണിവേഴ്സിറ്റി റാങ്ക് ജേതാവായ അനീന ഇടത്തിനാൽ, വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർ, ആതുര ജീവകാരുണ്യമേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവർ, സമ്പൂർണ്ണബൈബിൾ മൂന്നുമാസം കൊണ്ട് കൈപ്പടയിൽ എഴുതി പ്രസിദ്ധീകരിച്ച ഷിജിൽന ജോൺ കൂന്താനം, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, ആശാൻകളരി അധ്യാപിക, രൂപത പാസ്റ്ററൽ കൗൺസിൽ വനിതാ അംഗങ്ങൾ, അല്മായ നേതാക്കൾ, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾ തുടങ്ങിയ 101 പേരെയാണ് ആദരിക്കുന്നത്.
സമൂഹത്തിന്റെ വളർച്ചയിൽ വനിതകൾ നൽകുന്ന അമൂല്യമായ സംഭാവനകളെ ആദരിക്കുകയും പുതുതലമുറയ്ക്ക് പ്രചോദനമാകുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്ത് ആദരവ് അർപ്പിക്കും.
വനിതാ ശക്തിയെ അംഗീകരിക്കുകയും അവരുടെ സേവനങ്ങളെ സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഈ പദ്ധതി വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മയിൽ 81 യൂണിറ്റുകളിലായി നടക്കും.
ആർച്ച് പ്രീസ്റ്റ് ഡോ.ഫാ. തോമസ് മേനാച്ചേരിയുടെയും, സീനിയർ അസിസ്റ്റൻറ് ജോസഫ് മണിയഞ്ചിറ കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. മൈക്കിൾ ചാത്തൻ കുന്നേൽ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, ഫാ. ജോസ് കോട്ടയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ ജോവാനി കുറുവാച്ചിറ, ഫാ.തോമസ് താന്നിമല, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ ഇടവക തലത്തിൽ പരിപാടിക്ക് നേതൃത്വം നൽകും.
സോണുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് സോൺ സെക്രട്ടറിമാരായ ജോളി ടോമി എണ്ണം പ്രായിൽ, ഷൈനി സാബു മഞ്ഞപ്പള്ളിൽ, സ്മിത ഷിജു പുതിയിടം, ആശാ വിക്ടർ, കുന്നുമല സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജോസ് മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും.
ആദരിക്കൽ ചടങ്ങിൽ യോഗ പ്രതിനിധികളും യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഭാരവാഹികൾ എന്നിവർ പ്രസംഗിക്കുമെന്നും കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ.മൈക്കിൾ ചാത്തൻ കുന്നേൽ, ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us