Advertisment

തകര്‍ന്നു കിടന്ന റോഡ് 3.07 കോടി മുടക്കി ആധുനിക നിലവാരത്തില്‍ ടാര്‍ ചെയ്ത തോമസ് ചാഴികാടന് നാട്ടുകാരന്‍ വക ഏത്തക്കുല സമ്മാനം

New Update
thomas chazhikadan aikkarameppurathu babu

പാലാ: തകര്‍ന്ന് നാമാവശേഷമായി കിടന്ന നാട്ടിലെ റോഡ് ആധുനിക രീതിയില്‍ പണികഴിപ്പിച്ച തോമസ് ചാഴികാടന്‍ എംപിക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നാട്ടുകാരന്‍ വക ഏത്തക്കുല സമ്മാനം.

Advertisment

അകലക്കുന്നം പഞ്ചായത്തിലെ ചൂരക്കുന്ന് - കോട്ടേപ്പള്ളി - കെഴുവംകുളം - തച്ചിലങ്ങാട് - മുല്ലക്കരി റോഡാണ് 3.01 കിലോമീറ്റര്‍ ദൂരത്തില്‍ 3.07 കോടി രൂപ മുടക്കി പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

റോഡ് ആധുനിക നിലവാരത്തില്‍ ടാറിംങ്ങ് പൂര്‍ത്തീകരിച്ചതോടെ ഗ്രാമത്തിന്‍റെ നിലവാരം ഉയര്‍ന്നു. ഈ സന്തോഷത്തിലാണ് നാട്ടില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ തോമസ് ചാഴികാടന് ഐക്കരമേപ്പുറത്ത് ബാബു എന്ന കര്‍ഷകന്‍ തന്‍റെ പുരയിടത്തില്‍ വിളഞ്ഞ ഏത്തക്കുല സമ്മാനിച്ചത്.

thomas chazhikadan aikkarameppurathu babu-2

തക്ക സമയത്താണ് ബാബു എത്തപ്പഴം സമ്മാനിച്ചതെന്നും പര്യടനത്തിനിടെ ക്ഷീണം മാറ്റാന്‍ തനിക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആശ്വാസമാണ് നാടന്‍ ഏത്തപ്പഴമെന്നും ചാഴികാടന്‍ പറഞ്ഞു.

കാലവര്‍ഷക്കെടുതിയിലുള്‍പ്പെടെ തങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്ന ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കര്‍ഷകര്‍ ഒപ്പമുണ്ടെന്ന് ബാബു പറഞ്ഞു.

 
 
Advertisment