കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അലക്സ് അലക്സാണ്ടറിന്‍റെ മാതാവ് മേരിക്കുട്ടി അലക്സാണ്ടർ (കുട്ടിയമ്മ - 84) നിര്യാതയായി

New Update
obit marykutty alexander

ഏഴാച്ചേരി: തെങ്ങുംപള്ളിക്കുന്നേൽ പരേതനായ ജോസഫ് അലക്സാണ്ടറിൻ്റെ (ചാണ്ടി കുഞ്ഞ്) ഭാര്യ മേരിക്കുട്ടി അലക്സാണ്ടർ (കുട്ടിയമ്മ) 84 നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4:30 ന് വീട്ടിൽ ആരംഭിച്ച് അന്ത്യാളം സെൻറ് മാത്യൂസ് ദേവാലയ കുടുംബ കല്ലറയിൽ. പരേത വയലാ പാലേട്ട് കുടുംബാംഗമാണ്.

Advertisment

മക്കൾ: ഡാൻ്റീസ് അലക്സ് (സെക്രട്ടറി പ്രൈവറ്റ് ബസ്സ് ഓണേഴ്സ് പാലാ), ലീന തോമസ് പ്ലാത്തോട്ടം, സാജു അലക്സ് (പാലാ രൂപത പാസ്റ്റര്‍ കൗൺസിൽ അംഗം, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻ്റ്, എകെസിസി മുൻ രൂപത പ്രസിഡൻ്റ്), അലക്സ് അലക്സാണ്ടർ (കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം, എഴാച്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ്).

മരുമക്കൾ: ആൻസി കുന്നത്തൂർ, പരേതനായ തോമസ് സെബാസ്റ്റ്യൻ പ്ലാത്തോട്ടം, അരുവിത്തുറ അനില സി തോമസ് (അദ്ധ്യാപിക സെൻറ് അലോഷ്യസ് എച്ച് എസ് എസ് അതിരമ്പുഴ), സ്മിത അലക്സ് പൂങ്കുടിയിൽ ഏഴാച്ചേരി (ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ).

Advertisment