കോട്ടയം: വമ്പൻ വിലക്കിഴിവുമായി ബുധനാഴ്ച രാത്രി കോട്ടയം നഗരത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന 'ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിലി'ലെ വിലക്കിഴിവുകൾ ഓക്സിജൻ പുറത്തുവിട്ടു.
4990 രൂപ മുതൽ സ്മാർട്ട് എൽ.ഇ.ഡി ടിവികളും വാഷിംഗ് മെഷീനുകളും വിപണനം നടത്തും എന്നതാണ് ഏറ്റവും ബംബർ ഓഫർ. ഫോണുകൾ 499 രൂപ മുതലും അയേൺ ബോക്‌സുകൾ 199 രൂപ മുതലും കുക്കറുകൾ 299 രൂപ മുതലും വിൽപ്പന നടക്കും.
19990 രൂപ മുതൽ ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ മിഡ്നൈറ്റ് സെയിലി'ലൂടെ വിൽപ്പന നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മറ്റെല്ലാ പ്രോഡക്റ്റുകൾക്കും അതിഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി 9 മുതൽ പുലർച്ചെ വരെ മാത്രമാണ് ഓഫറുകൾ ബാധകമായിരിക്കുക.
ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പിന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ജങ്ഷനിലെ ഷോറൂമിൽ മാത്രമാകും മിഡ്നൈറ്റ് സെയിൽ ഉണ്ടായിരിക്കുക. അപ്പോൾ തന്നെ സ്പോട്ട് വായ്പകൾക്കും മറ്റെങ്ങും ലഭിക്കാത്ത ഇ.എം.ഐ ഓഫറുകൾക്കുമായി വിവിധ ബാങ്കുകളുടെ പ്രതിനിധികളും ഓക്സിജൻ ഷോറൂമിൽ ഉണ്ടായിരിക്കും.
ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ മികച്ച ഉത്പന്നങ്ങൾ മറ്റെവിടെയും ലഭിക്കാത്ത അത്ഭുതപ്പെടുത്തുന്ന വിലക്കിഴിവിൽ ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിലിൽ വിൽപ്പന നടത്തുമെന്ന് ഓക്സിജൻ പ്രതിനിധികൾ അറിയിച്ചു.
കോട്ടയത്ത് ആദ്യമായാണ് രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന മിഡ്നൈറ്റ് സെയിൽ ഒരു വ്യാപാര സ്ഥാപനം അവതരിപ്പിക്കുന്നത്. രാജ്യത്തെയും അന്തർദേശീയ തലത്തിലെയും ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിനെപ്പോലും വെല്ലുന്ന വിലക്കുറവിൽ ഒറ്റരാത്രി കച്ചവടത്തിലൂടെ വിറ്റഴിക്കാനാണ് ഓക്സിജൻ പദ്ധതി.