Advertisment

പുതിയ വിജയഗാഥ രചിക്കാനൊരുങ്ങി മീനച്ചിൽ ഗ്രാമപഞ്ചായത്ത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ തരിശ് നില നെൽകൃഷി വിത ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വ്വഹിച്ചു

തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുക, കർഷകർക്ക് പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ്  നെൽകൃഷിയുമായി പഞ്ചായത്തും കൃഷിഭവനും മുന്നോട്ട് വന്നിട്ടുള്ളത്. 

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
nel vitha inauguration

ഇടമറ്റം: നെൽകൃഷിയിൽ പുതിയ വിജയഗാഥ രചിക്കാനൊരുങ്ങി മീനച്ചിൽ ഗ്രാമ പഞ്ചായത്ത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി തരിശ് നില നെൽകൃഷി വിത ഉദ്ഘാടനം ജോസ് കെ മാണി എംപി ചീങ്കല്ല് പാടശേഖരത്തിൽ നിർവ്വഹിച്ചു. 

Advertisment

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുക, കർഷകർക്ക് പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ്  നെൽകൃഷിയുമായി പഞ്ചായത്തും കൃഷിഭവനും മുന്നോട്ട് വന്നിട്ടുള്ളത്. 

അത്യുൽപ്പാദന ശേഷിയുള്ള ഉമ വിത്തിനമാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തരിശായി കിടക്കുന്ന നാൽപ്പത് ഏക്കറോളം ഭൂമിയിൽ നെൽകൃഷി ഇറക്കും. 

കാർഷിക മേഖലയ്ക്ക് വ്യക്തമായ പ്രാധാന്യം കൊടുക്കുന്നതിന് മീനച്ചിൽ ഗ്രാമപഞ്ചായത്തിന് കഴിയാറുണ്ടെന്നും പുഷ്പ കൃഷി ഉൾപ്പെടെ ഏറെ ശ്രദ്ധ നേടിയിരുന്നു എന്നും മുതിർന്ന കർഷകരെ അനുമോദിച്ചുകൊണ്ട് ജോസ് കെ മാണി എംപി പറഞ്ഞു. 

ഏദേശം അറുന്നൂറോളം ആളുകൾ പങ്കെടുത്ത് ആഘോഷമാക്കിയ വിത ഉത്സവത്തിൽ മുതിർന്ന വനിതകൾ അവതരിപ്പിച്ച കൊയ്ത്തുപാട്ടുകളും നാടൻ പാട്ടുകളും ഏറെ ശ്രദ്ധേയമായി.  

യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർമാരായ രാജേഷ് വിളിപ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ ബിജു റ്റി.ബി, പുന്നൂസ് പോൾ, ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജോയി കുഴിപ്പാല, വിഷ്ണു വി.പി, ഷേർലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, മീനച്ചിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജോസ് ടോം, പഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ്, ജില്ലാ കൃഷി ഓഫീസർ ജോ ജോസ്, കൃഷി അസിസ്റ്റൻ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ്, കൃഷി ഓഫീസർ അഖിൽ കെ രാജു, രാഷ്ട്രീയ പ്രതിനിധികളായ ബിനോയ് നരിതൂക്കിൽ, ജോസ് പറേക്കാട്ട്, പെണ്ണമ്മ ജോസഫ്, ജിനു വാട്ടപ്പള്ളി, കിരൺ കലയത്തിനാക്കുഴി, രാജൻ കൊല്ലംപറമ്പിൽ,  സോമിച്ചൻ ജോർജ്, തോമസ് നീലിയറ, കെ.പി സജീവ് പാറക്കടവിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisment