ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ പാലാ സ്വദേശിയായ യുവാവ് നാട്ടില്‍ നിര്യാതനായി

New Update
obit ebin siby

പാലാ: കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സിബി മുണ്ടപ്ലാക്കലിന്‍റെ മകന്‍ രാമപുരം മുണ്ടപ്ലാക്കല്‍ എബിന്‍ സിബി (25) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് രാമപുരം സെന്‍റ് അഗസ്റ്റിന്‍ ദേവാലയ സെമിത്തേരിയില്‍. ബിന്‍സിയാണ് മാതാവ്. ആല്‍വിന്‍ ഏക സഹോദരന്‍.

Advertisment

ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന എബിന്‍ മാസങ്ങള്‍ക്കു മുമ്പാണ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. മൃതദേഹം ഇന്ന് 4 മണിക്ക് വസതിയിലെത്തിക്കും.

Advertisment