കോട്ടയം: കോവിഡിന്‍റെ പൂര്‍ണ വിരാമത്തിനു ശേഷമുള്ള ഓണ വിപണി ഓണപ്പൂവിളികളുടെ ആഘോഷമാക്കാനൊരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും. പൊതുജനം വലിയ ഇടവേളകള്‍ക്ക് ശേഷം എല്ലാം മറന്ന് ഓണം ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ വിപണിയില്‍ 'ആര്‍പ്പോ' വിളികളുമായി ഓഫര്‍ / സമ്മാനപ്പെരുമഴയുമായാണ് റീട്ടെയില്‍ സ്ഥാപനങ്ങളുടെ വരവ്.
അക്ഷരാര്‍ത്ഥത്തില്‍ 'ആര്‍പ്പോ ഓണം ഓഫര്‍' പ്രഖ്യാപിച്ചിരിക്കുകയാണ് ഓക്സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പ്. കേരളത്തിലെ ഏറ്റവും വലിയ ഓണം സെയിലാണ് ഓക്സിജന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ശതമാനം വരെ ക്യാഷ് ബാക്ക്, 70 ശതമാനം വരെ ഓഫര്‍, ഇന്‍സ്റ്റന്‍റ് ഈസി ഇഎംഐ തുടങ്ങിയ ആകര്‍ഷക ആര്‍പ്പ് വിളികളാണ് ഓക്സിജന്‍ വിപണി ഒരുക്കുന്നത്.
എല്ലാ സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേയ്സിനുമൊപ്പം ഉറപ്പായ സമ്മാനങ്ങള്‍ നല്‍കും. എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്ത് പുതിയ പ്രൊഡക്ടുകള്‍ വാങ്ങാനും അവസരം ഒരുക്കുന്നു.
എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കുമൊപ്പം ആകര്‍ഷക വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഷിംങ്ങ് മെഷീന്‍, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് 45 ശതമാനം വരെ ഓഫറുണ്ട്. എല്‍ഇഡി ടിവികളുടെ ഓഫര്‍ 70 ശതമാനം വരെയാണ്. ലാപ്ടോപ്പുകള്‍ക്ക് 30 ശതമാനവും സ്മാര്‍ട്ട് ഫോണുകള്‍ക്ക് 20 ശതമാനം വരെയും ഓഫറുകളുണ്ട്.
ഇന്‍വര്‍ട്ടറുകള്‍ 30 ശതമാനം വിലക്കുറവിലാണ് നല്‍കുന്നത്. അതിനൊപ്പം വിപണി പിടിച്ചടക്കാനായി മിക്സി, ഓവനുകള്‍ പോലുള്ള സ്മോള്‍ അപ്ലയന്‍സസിനും അക്സസറീസിനും 70 ശതമാനമാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 3000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഉല്‍പന്നങ്ങളും ഇന്‍സ്റ്റന്‍റ് ഈസി ലോണിലൂടെ ചെറിയ ഇഎംഐകള്‍ക്ക് സ്വന്തമാക്കാം.
ഇതിനൊപ്പം തന്നെ '02 കെയര്‍' എന്ന പേരില്‍ ലാപ്ടോപ്പ് & സ്മാര്‍ട്ട് ഫോണ്‍ റിപ്പയറുകള്‍ക്കായി ഒരു സര്‍വീസ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 100 ശതമാനവും സര്‍വ്വീസ് ഫ്രീ സേവനമാണ് റിപ്പയറുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സാംസങ്ങിന്‍റെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിതരണക്കാരാണ് ഓക്സിജന്‍. ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ വില്പന നടത്തിയതിനുള്ള ഈ വര്‍ഷത്തെ സാംസങ്ങ് പുരസ്കാരവും ഓക്സിജനായിരുന്നു.