സ്പർശം 2025 പാലിയേറ്റീവ് രോഗി സംഗമം സംഘടിപ്പിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു

വീൽചെയർ , വാക്കർ, ഡയാലൈസർ, ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡയപ്പർ,അണ്ടർ പാഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും ദയ രോഗികൾക്ക് വിതരണം  ചെയ്തു.

New Update
sparsham 2025

കോരുത്തോട്: സ്പർശം 2025 പാലിയേറ്റീവ് രോഗി സംഗമം സംഘടിപ്പിച്ചു. കോരുത്തോട്സെന്റ് മേരീസ്  ജാക്കോബെറ്റ്  സിറിയൻ ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

Advertisment

കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന് ജാൻസി സാബു അധ്യക്ഷത വഹിച്ചു. 

കോരുത്തോട് ഗ്രാമ പഞ്ചായത്തും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 
 
കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ മുഖ്യ പ്രഭാഷണം നടത്തി.  കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിപാരാ ലീഗൽ വോളന്റിയേർ അഡ്വ. കെ.ആർ ഷാജി, കോരുത്തോട്  പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു പി.എ, ദയ ചെയർമാൻ  പി.എം. ജയകൃഷ്ണൻ .

വൈസ്. ചെയർമാനും പാരാലിഗൽ വോളന്റിയറുമായ  സോജ ബേബി, ദയ എക്സിക്യൂട്ടീവ് മെമ്പർ ലിൻസ് ജോസഫ്, ദയ കോർഡിനേറ്റർ വിഷ്ണു ജയകൃഷ്ണൻ, കോരുത്തോട് പാലിയേറ്റിവ് കെയർ നഴ്സ്  ജയ വേണുഗോപാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ സന.

വിവിധ സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ നേതാക്കളും ആയുർവ്വേദ, അലോപ്പതി,ഹോമിയോ ഡോക്ടർമാരും പങ്കെടുത്തു. 

മീറ്റിംഗിൽ ദയ ചെയർമാൻ പി.എം. ജയകൃഷ്ണനെ ആദരിച്ചു. തുടരെയുള്ള വർഷങ്ങളിൽ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ രോഗികൾക്ക് മുടക്കം കൂടാതെ സഹായ സേവനങ്ങൾ എത്തിച്ചു നൽകുന്നതും മികച്ച പാലിയേറ്റീവ് പരിചരണവും ആദരവിന് അർഹനാക്കി.

മീറ്റിംഗിൽ നിയമ സഹായ ക്ലിനിക്ക്, ബോധവൽക്കരണ ക്ലാസ്, ആയുർവേദ അലോപ്പതി ഹോമിയോ ക്യാമ്പുകൾ എന്നിവ നടത്തപ്പെട്ടു. 

വീൽചെയർ , വാക്കർ, ഡയാലൈസർ, ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡയപ്പർ,അണ്ടർ പാഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും ദയ രോഗികൾക്ക് വിതരണം  ചെയ്തു.