കെഎസ്‌എസ്‌പിയു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ നടത്തി

New Update
ksspu convension

കൊഴുവനാൽ: കെഎസ്‌എസ്‌പിയു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ കൊഴുവനാൽ സിഎസ്‌സി ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെഎസ്‌എസ്‌പിയു കോട്ടയം ജില്ലാ പ്രസിഡന്റ്  ജോസ് തോമസ് കൺവെൻഷൻ ഉദ്ഘാpടനം ചെയ്തു.

Advertisment

കെഎസ്‌എസ്‌പിയു ജില്ലാ പ്രസിഡന്റ്‌ ജോസ് തോമസ് അംഗത്വ  വിതരണ ഉദ്ഘാടനം നിർവഹിച്ചു. കെഎസ്‌എസ്‌പിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടിജെ എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി.  

കെഎസ്‌എസ്‌പിയു ളാലം ബ്ലോക്ക്‌ സാംസ്കാരിക വേദി കൺവീനർ കെ തങ്കപ്പപ്പണിക്കർ, ളാലം ബ്ലോക്ക്‌  വനിതാവേദി കൺവീനർ പി.എ ആയിഷ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ.എൻ വിജയകുമാർ, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, ജോയിന്റ്‌ സെക്രട്ടറി ഫിലിപ് സി. ജോസഫ്, മുൻ സെക്രട്ടറി പി.എ തോമസ് തുടങ്ങിയവർ  പ്രസംഗിച്ചു.