വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

New Update
valavoor school yoga day

വലവൂര്‍: വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ അമൃതയുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്.

Advertisment

valavoor school yoga day-2

അനുദിന ജീവിതത്തിൽ യോഗക്കുള്ള പ്രസക്തിയെക്കുറിച്ചും അത് ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ലഘു വിവരണങ്ങൾക്കും ശേഷമാണ് യോഗാസനങ്ങളിലേക്ക് കടന്നത്.

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കഴിഞ്ഞ മൂന്നുവർഷമായി സ്ഥിരമായി യോഗ പരിശീലനം നടന്നുവരുന്നുണ്ട്.