/sathyam/media/media_files/2024/11/10/zN3wDWddGZUuptleyC2u.jpg)
കോട്ടയം: ഇന്ത്യയുടെ പത്താമത് രാഷ്ട്രപതി, ഉയര്‍ന്ന നയതന്ത്രജ്ഞന്‍, പാര്‍ലമെന്റ് മെമ്പര്‍, കോണ്‍ഗ്രസ് നേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കെആര്‍ നാരായണന്റെ 19 ആം ചരമ വാര്‍ഷികം ഇന്ന്.
1920 ഫെബ്രുവരി 4 ന് കോട്ടയം ജില്ലയിലെ ഉഴവൂരില്‍ ജനിച്ചു. പിന്നോക്ക സമുദായത്തില്‍ നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ് കെആര്‍ നാരായണന്‍.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്ര പ്രവര്‍ത്തകനായി ജോലി ചെയ്തു. പിന്നീട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്നു. ശേഷം ഇന്ത്യയിലെത്തിയ നാരായണന്‍ നെഹ്രു സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ വകുപ്പില്‍ ജോലി നോക്കി.
ജപ്പാന്‍, ഇംഗ്ലണ്ട്, തായ്ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ മികച്ച നയതന്ത്രജ്ഞന്‍ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം നാരായണന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങുകയും, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്‌സഭാ സീറ്റില്‍ നിന്ന് മൂന്ന് തവണ വിജയിക്കുകയും ചെയ്തു.
രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരിക്കെ 1992 ല്‍ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായും 1997 ല്‍ ഇന്ത്യയുടെ രാഷ്ട്രപതിയാവുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വേളയില്‍ കെആര്‍ നാരായണന്‍ ആയിരുന്നു രാഷ്ട്രപതി. 2005 നവംബര്‍ 9 ന് 85 ആം വയസില്‍ കെ ആര്‍ നാരായണന്‍ അന്തരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us