മരങ്ങാട്ടുപിള്ളിയില്‍ എല്‍ഡിഎഫ് സംഘാടക സമിതി രൂപീകരിച്ചു

New Update
ldf11

മരങ്ങാട്ടുപിള്ളി: ജോസ് കെ മാണി നയിക്കുന്ന മദ്ധ്യമേഖലാ ജാഥയ്ക്ക് ഫെബ്രുവരി 8-ന് കുറവിലങ്ങാട് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ മരങ്ങാട്ടുപിള്ളിയില്‍ നിന്ന് രണ്ടായിരം പേരെ പങ്കെടുപ്പിക്കുമെന്ന് എല്‍.ഡി.എഫ്. ഭാരവാഹികള്‍ അറിയിച്ചു. 

Advertisment

ജാഥയുടെ വിജയത്തിനായി മരങ്ങാട്ടുപിള്ളിയില്‍ ചേര്‍ന്ന  സംഘാടക സമിതി രുപീകരണ യോഗത്തില്‍ കെ.ഡി.ബിനീഷ് (സിപിഎം - ചെയര്‍മാന്‍), ജിജോ കെ.ജോസ് കുടിയിരുപ്പില്‍ (കെസിഎം - കണ്‍വീനര്‍), സജിമോന്‍ (സിപിഐ), അനന്തകൃഷ്ണന്‍ (എന്‍സിപി) - വെെ.ചെയര്‍മാന്മാര്‍, ജോണി തറപ്പില്‍ (ജോ. കണ്‍വീനര്‍), ജിന്നി കുമ്പിളുങ്കല്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 151 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

കെ.ഡി ബിനീഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിജോ കെ.ജോസ്, എ.എസ്.ചന്ദ്രമോഹനന്‍, ജോണ്‍സണ്‍ പുളിക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. ബൂത്തുതല സംഘാടക സമിതി രുപീകരിക്കുന്നതിനും തീരുമാനിച്ചു.

Advertisment