മരങ്ങാട്ടുപിള്ളിയില്‍ നാലു വാര്‍ഡുകളില്‍ സിപിഐ (എം) സ്ഥാനാര്‍ത്ഥികള്‍

New Update
cpim monination submission

മരങ്ങാട്ടുപിള്ളി: 15 വാര്‍ഡുകളുള്ള മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ എല്‍ഡിഎഫ് സീറ്റു വിഭജനം പൂര്‍ത്തിയായപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) -10, സിപിഐ (എം) - 4, സിപിഐ - 1 എന്ന ക്രമത്തില്‍ സമര്‍പ്പിച്ച നോമിനേഷനുകള്‍ ഇന്നത്തെ സൂഷ്മ പരിശോധനയ്ക്കുശേഷം അംഗീകരിക്കപ്പെട്ടു.  

Advertisment

ഇതനുസരിച്ച്  5-ാം വാര്‍ഡില്‍  അനില രാജും, 8-ാം വാര്‍ഡ് സംവരണ സീറ്റില്‍ ബിനീഷ് ഭാസ്ക്കരനും, 13-ാം വാര്‍ഡില്‍ നിലവിലെ മെമ്പര്‍ തുളസീദാസും, 14-ല്‍ മേരി ടീച്ചറുമാണ് സിപിഐ (എം) സ്ഥാനാര്‍ത്ഥികളായി മാറ്റുരയ്ക്കുന്നത്.

Advertisment