Advertisment

ഹരിത ടൗൺ പ്രഖ്യാപനവും വലിച്ചെറിയൽ വിരുദ്ധ വാരം ക്യാമ്പയ്ൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

New Update
paika green

പൈക : മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത ടൗൺ പ്രഖ്യാപനവും വലിച്ചെറിയൽ വിരുദ്ധ വാരം ക്യാമ്പയ്ൻ്റെ ഉദ്ഘാടനവും പൈക ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക നിർവ്വഹിച്ചു.

Advertisment

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത സന്ദേശം ഭരണങ്ങാനം അൽഫോൻസ റെസിഡൻ്റ്സ് സ്കൂളിലെ വിദ്യാർത്ഥിനി കെനീന ജിജോ ജോസഫ് പങ്കുവെച്ചു.


മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യപ്രാപ്തിക്കായി നിരവധി പ്രവർത്തനങ്ങൾ ആണ് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളതെന്നും മാലിന്യ സംസ്കരണ രംഗത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഏറെ മഹനീയമാണെന്നും പ്രസിഡൻ്റ് പറഞ്ഞു. 


യോഗത്തിൽ വെച്ച് പഞ്ചായത്തിലെ വിവിധ സ്കൂളുകൾക്കുള്ള ഹരിത വിദ്യാലയം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


 മെമ്പർമാരായ ബിജു റ്റി.ബി, ലിസമ്മ ഷാജൻ, ജോയി കുഴിപ്പാല , ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലത ഹരിദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോണി കുന്നപ്പള്ളി, 

പഞ്ചായത്ത് സെക്രട്ടറി സീന പി.ആർ, വിളക്കുമാടം എച്ച്പ്രിഎസ് എസ് പ്രിൻസിപ്പൽ ജോബി, ഹെൽത്ത് ഇൻസ്പെക്ടർ ദീപ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഞ്ജു, വിവിധ സ്കൂളുകളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment