Advertisment

പാലാ പഴയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിന്റെ പിന്‍ ചക്രം തലയിലൂടെ കയറി മധ്യവയസ്‌കനു ദാരുണാന്ത്യം. അപകടം ബസിലേക്കു ചാടികേറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്കു വീണപ്പോള്‍

New Update
bus accident

പാലാ: പഴയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിലേക്കു ചാടികയറാന്‍ ശ്രമിച്ചയാള്‍ക്കു ദാരുണാന്ത്യം. ബസില്‍ നിന്നു പിടി വിട്ടു പ്ലാറ്റ്‌ഫോമിലേക്കു വീണ മധ്യവയസ്‌കന്റെ തലയിലൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങിയാണു മരണം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പാലാ കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിനടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. സ്റ്റാന്‍ഡില്‍ ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസില്‍ ചാടികയറാന്‍ ശ്രമിക്കവേയായിരുന്നു അപകടം.

ബസില്‍ നിന്നും പിടി വിട്ടുവീണ ഇദ്ദേഹത്തിന്റെ തലയിലൂടെ ബിസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Advertisment