Advertisment

ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ "ടെക്സ്പോ എസ് എസ് സി ഉഴവൂർ" റവ: ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു

New Update
texpo uzhavoor

കോട്ടയം: ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ പ്രദർശനം കോട്ടയം അതിരൂപത വികാരി ജനറാൾ റവ: ഫാ.  മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ് എല്ലാവരെയും സ്വാഗതം ചെയ്തു.

Advertisment

 പ്രദർശനത്തിന് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ന്യൂജെൻ്റ് ജോസഫ്,മുൻ കോളേജ് മാനേജറും ഉഴവൂർ ഫൊറോന പള്ളി വികാരിയുമായ ഫാ: അലക്സ് ആക്കപറമ്പിൽ, അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്,വൈസ് പ്രിൻസിപ്പാൾ ഡോ. തോമസ് കെ. സി, IQAC കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ്,എക്സിബിഷൻ കോഡിനേറ്റർ  ജെയ്സ് കുര്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിവിധ തരം റോബോട്ടുകൾ,  വെർച്വൽ റിയാലിറ്റി, പ്ലാനറ്റോറിയം,ഐ.എസ്.ആർ.ഒ എക്സിബിഷൻ, അപൂർവ സ്റ്റാമ്പ്‌ നാണയ കളക്ഷൻ, കേരള പോലീസിന്റെ ബോംബ് - ഡോഗ് - ഫോറെൻസിക്- സൈബർ സെൽ - എക്സിബിഷൻ, കൃഷിവകുപ്പ് സ്റ്റാളുകൾ, വിദ്യാർഥികൾക്കുള്ള ശാസ്ത്രമേള മത്സരങ്ങൾ, ഫൺ ഗെയിംസുകൾ, ഫുഡ്‌ സ്റ്റാളുകൾ, മാജിക്‌ ഷോ തുടങ്ങിയവ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

Advertisment