/sathyam/media/media_files/2025/03/20/mKJVgRHJ1sDRFxEgCK4W.jpg)
ചങ്ങനാശ്ശേരി: വേൾഡ് മലയാളി കൗൺസിൽ വർഷിക പൊതുയോഗവും 2025 - 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ചങ്ങനാശ്ശേരി വാണി ഹോട്ടലിൽ വെച്ച് നടന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പടിക്കമ്യാലിൽ ഉദ്ഘാടനം ചെയ്തു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി.എം അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡൻ്റ് ബേബി മാത്യു സോമതീരം മുഖ്യ പ്രഭാഷണം നടത്തി.
അസർബൈജാനിലെ ബാകുവിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൻ്റെ ലോഗോ പ്രകാശനം സിനിമാ സംവിധായകൻ ജോഷി മാത്യു നിർവഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ.നടക്കൽ ശശി പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്ലോബൽ കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഉദ്ഘാടനം ഇന്ത്യ റീജിയൻ പ്രസിഡൻ്റ് ഡൊമിനിക് ജോസഫ് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറി ജനറൽ അഡ്വ.ശിവൻ മഠത്തിൽ, പ്രോവിൻസ് ചെയർമാൻ കെ. ആർ.രവീന്ദ്രൻ, അഡ്വൈസറി ബോർഡ് ചെയർമാൻ അഡ്വ.സന്തോഷ് മണർകാട്, പ്രോവിൻസ് വിമൻസ് ഫോറം പ്രസിഡൻ്റ് ഐഷ ജഗദീഷ്, പ്രോവിൻസ് സെക്രട്ടറി റ്റി. എം.മാത്യു എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: കെ. ആർ.രവീന്ദ്രൻ (ചെയർമാൻ), വി. എം.അബ്ദുള്ള ഖാൻ (പ്രസിഡൻ്റ്), റ്റി. എം.മാത്യു(ജനറൽ സെക്രട്ടറി), മോനി വി ആദ്കുഴി(ട്രഷറർ), ജോർജ് വലിയപറമ്പിൽ, വേണുഗോപാൽ (വൈസ് ചെയർമാൻമാർ), ബെന്നി മൈലാടൂർ,ഡോ.അപ്പുക്കുട്ടൻ (വൈസ് പ്രസിഡൻ്റ്മാർ), ഉണ്ണി കുളപ്പുറം, ചിത്തരഞ്ജൻ (സെക്രട്ടറിമാർ), അഡ്വ.സന്തോഷ് മണർകാട് (അഡ്വൈസറി ബോർഡ് ചെയർമാൻ), ഐഷാ ജഗദീഷ് (വിമൻസ് ഫോറം പ്രസിഡൻ്റ്), ടെസ്സ് ആൻ്റണി പാണംപറമ്പിൽ (ജനറൽ സെക്രട്ടറി).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us