ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി വി​ൽ​ക്കും; കു​ട്ടി മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. ന​ഗ​ര പ​രി​ധി​യി​ല്‍ ബൈ​ക്ക് മോ​ഷ​ണം സ്ഥി​ര​മാ​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സംഘം പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ഫി​ക് പോ​ലീ​സ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു കു​ട്ടി​യെ ബൈ​ക്കു​മാ​യി പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​യു​ന്ന​ത്.

New Update
police

കോ​ഴി​ക്കോ​ട്: ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കു​ട്ടി മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര പ​രി​ധി​യി​ല്‍ ബൈ​ക്ക് മോ​ഷ​ണം സ്ഥി​ര​മാ​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Advertisment

4,000 രൂ​പ മു​ത​ല്‍ 10,000 രൂ​പ​യ്ക്ക് വ​രെ​യാ​ണ് ബൈ​ക്കു​ക​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി ഇ​വ​ർ വി​റ്റി​രു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ നാ​ല് ബൈ​ക്കു​ക​ളാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്.


തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ഫി​ക് പോ​ലീ​സ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു കു​ട്ടി​യെ ബൈ​ക്കു​മാ​യി പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ അ​റ​സ്റ്റി​ലാ​യെ​ന്നും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Advertisment