New Update
/sathyam/media/media_files/2024/12/01/R2wwJnZcOoD0jPr1z5f5.jpg)
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. നാദാപുരം വാണിമേൽ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോൽ വിജയന്‍റെയും കാപ്പുമ്മൽ അങ്കണവാടി വർക്കർ ശ്രീജയുടെയും മകൾ നിവേദ്യ (5) ആണ് മരിച്ചത്.
Advertisment
കല്ലാച്ചി ലിറ്റിൽ ഫ്ലവർ സ്കൂൾ എൽകെജി വിദ്യാർത്ഥിനിയാണ്. ഒരു മാസത്തിലേറെയായി പനിയും, ന്യുമോണിയയും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു.