/sathyam/media/media_files/2026/02/22/arrest-2026-02-22-23-02-55.jpg)
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ.
കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ അ​ളി​യ​ൻ​സ് എ​ന്ന ഹോ​ട്ട​ൽ അ​ടി​ച്ച് ത​ക​ർ​ത്ത മാ​ങ്കാ​വ് സ്വ​ദേ​ശി ക​ള്ളി​പ്പി​ലാ​ക്കി​ൽ ബി​നീ​ഷ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്.
സം​ഭ​വ​ത്തി​ൽ മ​റ്റ് ര​ണ്ടു​പേ​ർ​ക്കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഹോ​ട്ട​ലി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ചു.
ഇ​തോ​ടെ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ത​ട​യു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ ഇ​വ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു. ഹോ​ട്ട​ലി​ന് മു​ൻ​പി​ലെ ബോ​ർ​ഡും ഭ​ക്ഷ​ണം വ​ച്ചി​രു​ന്ന അ​ല​മാ​ര​യും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.
ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹോ​ട്ട​ലി​ന് നേ​രെ​യാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 20,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us