വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിന് കാശ്യപാശ്രമത്തിൻ്റെ കൈത്താങ്ങ്. അന്തേവാസികള്‍ക്കായുള്ള അന്നദാന യോജനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update
westhill orphanage

കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ കേരളത്തിലെ ആദ്യത്തെ അനാഥാലയമായ ദി പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിന് കാശ്യപാശ്രമത്തിൻ്റെ കൈത്താങ്ങ്.

Advertisment

അനാഥാലയത്തിലെ താമസക്കാർക്ക് അന്നദാനം നൽകുന്നതിന് വേണ്ടി എല്ലാ മാസവും ഒരു ചാക്ക് അരി നൽകുന്ന അന്നദാന യോജനയുടെ ഉദ്ഘാടനം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി പി ടി വിപിൻ ആര്യ അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവപുരിക്ക് നൽകി നിർവ്വഹിച്ചു.

കാശ്യപാശ്രമം ഭാരവാഹികളായ ഇ അജിത്ത് കുമാർ വൈദിക്, സനീഷ് റാം, പി നിർമ്മൽകുമാർ വൈദിക്, കെ ചന്ദ്രൻ വൈദിക്, പ്രവീൺ കുമാർ വി, ഇ എം ദേവദാസൻ, വിജയൻ യു, അഭിനവ് അനാഥമന്ദിര സമാജം സൂപ്രണ്ട് റീജാബായ് എന്നിവർ സംബന്ധിച്ചു.

കാശ്യപാശ്രമം അനാഥ മന്ദിരത്തിലേക്ക് എല്ലാ മാസവും നൽകുന്ന അന്നദാന യോജനയുടെ ഉദ്ഘാടനം ട്രസ്റ്റി പിടി വിപിൻ ആര്യ നിർവ്വഹിക്കുന്നു.

Advertisment