/sathyam/media/media_files/2026/02/10/city-merchant-association-2026-02-10-13-53-43.jpg)
കോഴിക്കോട്: സിറ്റി മർച്ചന്റ്സ് അസോസിയേഷന്റെ പ്രവർത്തനവും വ്യാപാരത്തോടൊപ്പം കുടുംബമേളയും കലാപരിപാടികളും സംഘടിപ്പിച്ചത് മാതൃകാപരം എന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/02/10/city-merchants-association-2026-02-10-13-54-07.jpg)
കോഴിക്കോട് ചാലപ്പുറം സജൻ ഓഡിറ്റോറിയത്തി നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡണ്ട്, കെ.പി. സുധാകരൻ അധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/10/city-merchants-association-3-2026-02-10-13-54-37.jpg)
അസോസിയേഷന്റെ മുതിർന്ന പൗരന്മാരെയും എസ്എസ്എല്‍സി, +2 , ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം വരിച്ച വിദ്യാർത്ഥികളെയും ഉപഹാരവും, പൊന്നാടയും നൽകി ചടങ്ങിൽ ആചരിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/10/city-merchants-association-2-2026-02-10-13-54-20.jpg)
രക്ഷാധികാരി സി.ഇ ചാക്കുണ്ണി മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടികൾ നഗരസഭ ഡെപ്യൂട്ടി മേയർ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയറ ഉപഹാരവും പൊന്നാടയും ഒരുമ പ്രസിഡണ്ട് കെ.പി രാജു നൽകി ചടങ്ങിൽ ആദരിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ മൻസൂർ സ്വാഗതവും രക്ഷധികാരി എം.ഐ അഷറഫ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us