/sathyam/media/media_files/2026/02/14/ak-saseendran-2026-02-14-18-40-10.jpg)
കോഴിക്കോട്: ഭാരതീയ സംസ്കാരത്തിൻ്റെ സാക്ഷാത്കാരമാണ് സംസ്കൃത ഭാഷ എന്നും സംസ്കൃതോത്സവ മാന്വൽ പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് എൽ പി വിഭാഗത്തിൽ കൂടി സംസ്കൃതോത്സവം ആരംഭിക്കുന്ന കാര്യത്തിൽ അനുഭാവപൂർവമായ ഇടപെടൽ നടത്തുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ്റെ 48 -ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് ജില്ലയിലെ അധ്യാപകർ ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ കെ എസ് ടി എഫ് ജനറൽ സെക്രട്ടറി സി പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സ്വാഗത സംഘം ചെയർപേർസണുമായ മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷ ഭാഷണം നിർവഹിച്ചു.
സംസ്ഥാന പ്രസിഡൻ്റ് സനൽചന്ദ്രൻ മുഖ്യഭാഷണം നിർവഹിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ പി കെ അരവിന്ദൻ (കെ പി എസ് ടി എ), അനൂപ്കുമാർ ടി (എൻ ടി യു), സി ബിജു (എ കെ എസ് ടി യു), മൻസൂർ മാടമ്പാട്ട് (കെ എ ടി എഫ്), സായൂജ്. ഡി (എൻ എസ് ടി എ), സലാം മലയമ്മ (കെ എസ് ടി യു), സുധീഷ് കേശവപുരി, ശ്രീജു. എസ് എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാരതി അഖിലേന്ത്യ സെക്രട്ടറി പി നന്ദകുമാർ വിഷയാവതരണം നടത്തി.
ദിലീപ് എംടി, ഡോ. വിവേക് എം വി എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ ഡോ. പി പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടി കെ സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
സുജിത്ത് ജി എസ്, സി. സുരേഷ് കുമാർ, ജയരാജ് കൊട്ടാരം, ഡോ. ചന്ദ്രശേഖര പ്രഭു, സുരേഷ് കുമാർ ബി, ഷീബ യുപി, ഡോ. സി പി ശൈലജ മലപ്പുറം, എം സുധീർ കോഴിക്കോട്, അജിമോൻ സി പി എറണാകുളം, ജയദേവൻ കെ ആർ തൃശൂർ, ലക്ഷ്മി ബി എസ് കൊല്ലം,ആശ എ യു കോട്ടയം, ഷൈജേഷ് എം ബി ഇടുക്കി, സുജീഷ് കെ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:
കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലെ പൊതു സമ്മേളനം വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us