’ആയുഷ് കായകൽപ്’ അവാർഡ് ജേതാക്കളെ അനുമോദിച്ചു

New Update
ayush kayakalp

കോഴിക്കോട്: ആയുഷ് കായകൽപ് അവാർഡ് ജേതാക്കളായ ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ അനുമോദിച്ചു.  

Advertisment

ഈസ്റ്റ്‌ അവന്യൂ ഹോട്ടലിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ  ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി ത്യാഗരാജ് അധ്യക്ഷയായി. 

ജില്ലയിൽ കഴിഞ്ഞ വർഷം  ഹോമിയോപതി വകുപ്പിൽനിന്ന് അഞ്ച് സ്ഥാപനങ്ങളും ഭാരതീയ ചികിത്സാ വകുപ്പിൽനിന്ന് നാല് സ്ഥാപനങ്ങളിലായി ഒമ്പത് ആയുഷ് സ്ഥാപനങ്ങളുമാണ് കായകൽപ അവാർഡിന് അർഹരായത്.

ayush kayakalp-2

ചടങ്ങിൽ ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി ജെ സോണി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എം സിനി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. 

അവാർഡ് നേടിയ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ജീവനക്കാർ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment