New Update
/sathyam/media/media_files/Tmne9DSpsPDlnOMoXAvR.jpg)
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയിലും പ്രകടത്തിലും പങ്കെടുക്കുന്നതിന് വനിതാ ലീഗിന് വിലക്കില്ലെന്ന് മുസ്ലീലീഗ് കൂത്ത്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിൻ്റെ വിശദീകരണം. വനിതാ ലീഗിൻറെ പ്രവർത്തകർ മതപരമായ നിഷ്കർഷത പുലര്‍ത്തുന്നതിൽ ജാഗ്രത പുലർത്തണമെന്ന നിർദേശം മാത്രമാണ് നൽകിയത്.
Advertisment
മുസ്ലീം ലീഗിന് രാഷ്ട്രിയ പരമായ പ്രവർത്തനത്തോടൊപ്പം മതപരമായ ചില നിഷ്കർഷത കൂടി പുലർത്തേണ്ടതുണ്ടെന്നും ലീഗ് മണ്ഡലം ജനറൽ സെക്രട്ടിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം വനിതാ ലീഗ് പ്രവർത്തകരോട് ആവേശ തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്ന് ഷാഹുൽ ഹമീദിൻ്റെ ശബ്ദ സന്ദേശം വിവാദമായതിനെ തുടർന്നാണ് വിശദീകരണം.