New Update
/sathyam/media/media_files/2025/01/24/wSnZyZKZwhmvsBeauiUH.jpg)
കോഴിക്കോട്: പത്ര സ്ഥാപനങ്ങൾ ജനങ്ങളോട് മാപ്പ് പറയണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം പ്രസിദ്ധീകരിച്ച പത്ര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപെട്ടു.
Advertisment
പണം വാങ്ങി ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ പരസ്യം പ്രസിദ്ധീകരിച്ചതിൽ പത്രസ്ഥാപനങ്ങൾ ജനങ്ങളോട് മാപ്പ് പറയണമെന്നും സമിതി ആവശ്യപെട്ടു.
യോഗത്തിൽ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു പത്മനാഭൻവേങ്ങേരി, വി.പി.സനീബ് കുമാർ, ഇ. ദിനചന്ദ്രൻ നായർ, വി. ചന്ദ്രശേഖരൻ, വെളിപാലത്ത് ബാലൻ,വനജചീനം കുഴിയിൽ ,പി.പി. വൈരമണി, പി.ശ്രീനിവാസൻ, പി.ഗൗരി ശങ്കർ, വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.