New Update
/sathyam/media/media_files/B8qLq0GEkc185lCHhjly.jpeg)
കോഴിക്കോട്: ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കുമുള്ള പരിഹാരം ഗുരുവിൻ്റെ ഏകലോക ദർശനത്തെ പിൻതുടർന്നാൽ സാധ്യമാണെന്ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വാമി പ്രേമാനന്ദ പറഞ്ഞു.
Advertisment
എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ
മഹാത്മാ ഗാന്ധിജി ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ചതിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ യൂണിയൻ പ്രസിഡൻ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , യോഗം ഡയറക്ടർ ബാബു പൂതമ്പാറ, കെ ബിനുകുമാർ എം രാജൻ, കുമാരി ഗൗരിനന്ദ ,സുനിൽകുമാർ ചന്ദനഞ്ചേരി എന്നിവർ പ്രസംഗിച്ചു.