/sathyam/media/media_files/2026/02/15/koz-2026-02-15-19-36-02.jpg)
കോഴിക്കോട് നഗരസഭ മേയർ. ഒ. സദാശിവനെ ഷെവ. സി. ഇ. ചാക്കുണ്ണി നിവേദനം നൽകി പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഡെപ്യൂട്ടി മേയർ ഡോക്ടർ.എസ് ജയശ്രീ, സിസി മനോജ് എന്നിവർ
കോഴിക്കോട്: കോഴിക്കോടൻ പെരുമയും, ഭക്ഷണരുചിയും, ആതിഥ്യ മര്യാദയും അറിഞ്ഞ് കോഴിക്കോട് ബീച്ച്, ബേപ്പൂർ, കാപ്പാട് എന്നിവിടങ്ങളിലേയ്ക്ക് സമീപ ജില്ലകളിൽ നിന്നു കുടുംബസമേതവും അല്ലാതെയും എത്തുന്ന ദേശീയ-അന്തർദേശീയ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി അനുദിനം വർധിക്കുന്നു.
എന്നാൽ വാഹന പാർക്കിംഗ് ഇല്ലാത്തതിനാൽ റോഡുകളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മൂലം ഗതാഗതക്കുരുക്ക് നിത്യ സംഭവമായി.
ഇതിന് സത്വര പരിഹാരം വേണമെന്നും ബീച്ച് ഫയർ സ്റ്റേഷൻ പുനർനിർമി ക്കുന്നത് വരെ തൽക്കാലിക ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ആൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷെവ. സി. ഇ.ചാക്കുണ്ണി, ഖജാൻജി. സി.സി മനോജ് എന്നിവർ മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ ഡോക്ടർ.എസ്. ജയശ്രീ എന്നിവർക്ക് നിവേദനം നൽകി ചർച്ച നടത്തി.
പാർക്കിംഗ് പ്ലാസകൾ നിർമിക്കുന്നവരെ ഗതാഗത കുരുക്ക് കുറയ്ക്കാൻ മൾട്ടി ലെവൽ മെറ്റൽ വാഹന പാർക്കിംഗ്, ഹൈഡ്രോളിക് പാർക്ക് സൗകര്യവും ഏർപ്പെടുത്തുക, നഗരത്തിൽ സിവിൽ സ്റ്റേഷൻ, സരോവരം, ബേബി ജംഗ്ഷൻ, മിംസ് ആശുപത്രി, മാങ്കാവ്,ചാലപ്പുറം, റെയിൽവേ സ്റ്റേഷൻ,മാനഞ്ചിറ,ഹെഡ് പോസ്റ്റ് ഓഫീസ്, ബന്ധപ്പെടുത്തി സർക്കുലർ ബസ്/ മിനി ബസ് കെഎസ്ആർടിസി യോ, നഗര സഭയോ ആരംഭിക്കണമെന്ന് ചർച്ചയിൽ അവർ ആവശ്യപ്പെട്ടു.
മേയറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, പോലീസ്, പിഡബ്ല്യൂഡി, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, മോട്ടോർ വാഹന വകുപ്പ്,വിവിധ സന്നദ്ധ സംഘടനകൾ, ട്രേഡ് യൂണിയൻ, കോർപ്പറേറ്റ് സ്ഥാപന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കണം എന്നും അവർ അഭ്യർത്ഥിച്ചു.
ഷെവലിയാർ സി. ഇ.ചാക്കുണ്ണി പുതുതായി തെരഞ്ഞെടുത്ത മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ തദവസരത്തിൽ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us