എസ് എൻ ഡി പി വനിതാ സംഘം കോഴിക്കോട് യൂണിയൻ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ ദിവ്യശ്രീ ചൈതന്യ സ്വാമി ഹാളിൽ നടന്ന പരിപാടി മുൻ കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ട് ഉദ്ഘാടനം ചെയ്തു

വനിതാ സംഘം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ലളിത ടീച്ചർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മുഖ്യപ്രഭാഷണം നടത്തി

New Update
a

എസ് എൻ ഡി പി വനിതാ സംഘം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി മുൻ കോർപ്പറേഷൻ കൗൺസിലർ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്:എസ് എൻ ഡി പി വനിതാ സംഘം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം  അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ ദിവ്യശ്രീ ചൈതന്യ സ്വാമി ഹാളിൽ 
മുൻ കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ട് നിർവഹിച്ചു. 

Advertisment

b

വനിതാ സംഘം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ലളിത ടീച്ചർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയിൽ വെച്ച്  വനിതാ സംരംഭകയായ ജിഷ പുല്ലാളൂർ ഒന്നര പതിറ്റാണ്ട് കാലം വനിതാ സംഘത്തിന് നേതൃത്വം നൽകിയ മുൻവനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലീലാവിമലേശൻ എന്നിവരെ പരിപാടിയിൽ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചു. 

എസ് എൻ ഡി പി യൂണിയൻ കൗൺസിലർ അഡ്വ. എം രാജൻ, വനിതാ സംഘം യൂണിയൻ  സെക്രട്ടറി പി കെ ശ്രീലത, സുജ നിത്യാനന്ദൻ, ശാലിനി ബാബുരാജ്, ഷമീന ടി കെ, പ്രസീത ചേളന്നൂർ എന്നിവർ പ്രസംഗിച്ചു.

Advertisment