താമരശ്ശേരി ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്നു.. വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി

അനിശ്ചിതകാല സമരം എം എൻ കാരശേരി ഉദ്ഘാടനം ചെയ്യും

New Update
fresh-cut

കോഴിക്കോട്:  താമരശ്ശേരി ഫ്രഷ് കട്ട് വിഷയത്തിൽ വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി. നാളെ വൈകുന്നേരം 4 മണിക്ക് സമരം ആരംഭിക്കാനാണ് തീരുമാനം.

Advertisment

അനിശ്ചിതകാല സമരം എം എൻ കാരശേരി ഉദ്ഘാടനം ചെയ്യും. 

പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെ ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം.

വിഷയത്തിൽ ഇന്ന് താമരശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ മുസ്ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

കട്ടിപ്പാറ ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമെന്നും ശ്വസിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ജനങ്ങളെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.

പൊലീസിന്റെ നരനായാട്ടാണ് താമരശ്ശേരിയിൽ നടക്കുന്നതെന്ന് സ്ഥലം എം എൽ എ എം കെ മുനീറും പ്രതികരിച്ചു.

Advertisment