കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനം ആചരിച്ചു

New Update
armd forces day

കോഴിക്കോട്: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനം ആചരിച്ചു. പതാക വിതരണം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. സായുധ സേനാ പതാക വില്‍പനയുടെ ആദ്യ സംഭാവന കലക്ടറില്‍നിന്ന് സ്വീകരിച്ചു. 

Advertisment

armd forces day-2

കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ് സുജിത, ജില്ലാ സൈനിക ക്ഷേമ അംഗങ്ങളും മുന്‍ സൈനികരുമായ പി സൂരജ്, പി പ്രേമരാജന്‍, സി പി അബ്ദുല്‍ ജാഫര്‍, ഇ.സി.എച്ച്.എസ് & സി.എസ്.ഡി വെറ്ററന്‍സ് വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡന്റ് എ വിശ്വനാഥന്‍, നാഷണല്‍ എക്സ് സര്‍വീസ്‌മെന്‍ ലീഗ് ജില്ലാ പ്രസിഡന്റ് അജിത് കുമാര്‍, ഉദ്യോഗസ്ഥര്‍, എന്‍.സി.സി ഗ്രൂപ്പിലെ സൈനിക അധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പരിപാടിയില്‍ പങ്കെടുത്ത വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സൈനിക റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

Advertisment