New Update
/sathyam/media/media_files/pE14i5EfgMI89bPyAkLC.jpg)
വടകരയിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഒറീസ സ്വദേശികളായ റോഷൻ മെഹർ, ജയസറാഫ് (ജാർഖണ്ഡ്) എന്നിവരെയാണ് വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെ പിടികൂടിയത്.
Advertisment
ട്രയിൻ ഇറങ്ങി വരുന്നതിനിടെ വടകര റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. വടകരയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനെത്തിച്ചതാണ് കഞ്ചാവ് . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും