New Update
/sathyam/media/media_files/GLEmy5xStsHbvN8XKCFc.jpg)
മലപ്പുറം: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഒമ്പതു വയസുകാരിക്ക് ഗുരുതര പരിക്ക്. മലപ്പുറം എടയൂര്‍ അത്തിപ്പറ്റയിലാണ് അപകടമുണ്ടായത്. അത്തിപറ്റ ചോലയില്‍ വീട്ടില്‍ ഇസ്ഹാഖിന്‍റെ മകള്‍ ഫാത്തിമ ഹാദിയയയെയാണ് വാഹനമിടിച്ചത്.
Advertisment
ബസിൽ കയറാനായി റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ സ്കൂട്ടർ പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് റോഡിൽ വീണ സ്കൂട്ടർ യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us