New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത്, സ്കൂളിലെ പഠനയാത്ര കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് സനദ് (18) മരിച്ചു.
Advertisment
കരുവാരകുണ്ട് തരിശ് സ്വദേശിയാണ് മുഹമ്മദ് സനദ്. പൂക്കോട്ടുംപാടം പായമ്പാടത്ത് വെച്ച് ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനദിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടം ആശുപത്രിയിലും തുടർന്ന് നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുവാരകുണ്ട് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സനദ്, കൂട്ടുകാരനെ വീട്ടിലാക്കി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us