Advertisment

മരുന്ന് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കും : വെൽഫെയർ പാർട്ടി

New Update
welfear party drung

കൊച്ചി: മെഡിക്കൽ കോളേജുകളിലും മറ്റു ഗവൺമെൻറ് ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ആവശ്യപ്പെട്ടു.

Advertisment

 സർക്കാർ ആശുപത്രികളിൽ ഗുരുതര രോഗങ്ങളുമായി വരുന്ന പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷാ ഉൾപ്പെടെയുള്ള മരുന്നുകൾ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരിക്കുകയാണ്.

കാരുണ്യ ഫാർമസി വഴി ലഭിച്ചുകൊണ്ടിരുന്ന മരുന്നുകളും ഇപ്പോൾ നിലച്ചിരിക്കുന്നത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.


കാരുണ്യ ഫാർമസിയിൽ കെട്ടിക്കിടക്കുന്ന മരുന്നുകൾ കമ്പനികൾക്ക് തിരിച്ചു നൽകി പകരം മരുന്ന് ലഭ്യമാക്കിക്കൊണ്ടെങ്കിലും താൽക്കാലികമായ പരിഹാരം കാണേണ്ടതാണ്. മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ ഉടനടി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു. 


ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കുള്ള കത്ത് ജനറൽ ആശുപത്രി ലേ സെക്രട്ടറിക്ക് കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി എം.കെ. ജമാലുദ്ദീൻ, ജില്ലാ സെക്രട്ടറി നിസാർ കളമശ്ശേരി, മുൻ ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത്, എറണാകുളം മണ്ഡലം കമ്മിറ്റി അംഗം അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു.  

Advertisment