New Update
/sathyam/media/media_files/2025/09/29/counsellers-meet-2025-09-29-18-41-57.jpg)
മലപ്പുറം: ജൂനിയർ റെഡ് ക്രോസിൻ്റെ മലപ്പുറം ജില്ലാതല കൗൺസിലേഴ്സ് മീറ്റിംഗിൻ്റെ ഉദ്ഘാടനം നിർവഹിച്ച ജില്ലാ റെഡ് ക്രോസ് ചെയർമാൻ കെ മോഹൻകുമാറിൻ്റെ രാഷ്ട്രീയ വിദ്വേഷ പ്രസംഗത്തിൽ പരക്കെ പ്രതിഷേധം.
Advertisment
സംഘപരിവാർ റെഡ് ക്രോസ് കാവിവൽക്കരിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും അതിനെ ശക്തമായി പ്രതിരോധിച്ചത് മലപ്പുറം, കോട്ടയം ജില്ലാ ഘടകങ്ങളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ദേശീയ തലത്തിലുള്ള റെഡ് ക്രോസ് ക്യാമ്പുകളിൽ കാവി കുറി തൊടീപ്പിക്കുകയും ജയ് ശ്രീറാം എന്ന മുദ്രാവാക്യം നിർബന്ധമായി വിളിപ്പിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ യോഗങ്ങളിൽ സ്വാമി വിവേകാനന്ദൻ്റെ ഫോട്ടോ വെപ്പിക്കുവാൻ നിർബന്ധിച്ചു എന്നും കേരളത്തിൽ യോഗ പരിശീലനത്തിനെന്ന പേരിൽ വളണ്ടിയർമാരെ സംഘപരിവാറിൻ്റെ ജിഹ്വയായ തത്വമയി യൂട്യൂബ് ചാനൽ വരിക്കാരാക്കാൻ ഗൂഢ ശ്രമം നടക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.