/sathyam/media/media_files/2026/01/30/school-project-exhibition-2026-01-30-16-33-03.jpg)
മലപ്പുറം: എ.കെ.എൻ. എം. ഗവ. പോളിടെക്നിക് കോളേജിൽ 2026 ഫെബ്രുവരി 2, 3 തിയതികളിൽ 'നൗക 2026' എന്ന പേരിൽ ടെക്നിക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നു.
ടെക്നിക്കൽ ഫെസ്റ്റിനോടനുബന്ധിച്ച് സെമിനാറുകൾ, സിംപോസിയം, ജോബ് ഫെയർ, വിവിധ ടെക്നിക്കൽ - നോൺ ടെക്നിക്കൽ മൽസരങ്ങൾ, ഫാഷൻ ഷോ, മ്യൂസിക്കൽ ലൈവ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ അധിഷ്ടിതമാക്കിയുള്ള ടെക്നിക്കൽ സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രോജക്റ്റ് എക്സിബിഷനും മൽസരവുമാണ് മറ്റൊരു ആകർഷണം.
ജോബ് ഫെയർ, ടെക്നിക്കൽ ഇവൻ്റ്സ് എന്നിവയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.naukatechfest.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ടെക്നിക്കൽ ഫെസ്റ്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് 9562921233, 9995416164.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us