മലപ്പുറം: വളാഞ്ചേരി വലിയകുന്നില്‍ സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ വാഹനമോടിച്ച സ്ത്രീക്ക് പരിക്കേറ്റു.
കാല്‍നട യാത്രക്കാർ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ബൈപ്പാസ് റോഡില്‍നിന്ന് കാര്‍ മറ്റൊരു റോഡിലേക്ക് വളയ്ക്കുന്നതിനിടെയാണ് അപകടം.
ഒരു സ്‌കൂട്ടറിലിടിച്ച കാര്‍ നിയന്ത്രണംവിട്ട് തൊട്ടടുത്ത കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
ഈ സമയത്ത് റോഡിലുണ്ടായിരുന്ന കാല്‍നടയാത്രക്കാര്‍ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.