മൊറയൂർ ഗ്രാമപഞ്ചായത്തിലെ മുൻ ഇടതുപക്ഷ മെമ്പറും സിപിഎം മുൻ ലോക്കൽ കമ്മിറ്റി മെമ്പറും ഉൾപ്പെടെ പതിനെട്ട് പേർ കോൺഗ്രസിൽ ചേർന്നു

New Update
new congress members

മൊറയൂർ: മൊറയൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞതവണ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായിരുന്ന ഏക മെമ്പർ കുറ്റിപ്പുറത്ത് സക്കീനയും ഭർത്താവ് കുറ്റിപ്പുറത്ത് ഇക്ബാലും സി.പി.എം മൊറയൂർ മുൻ ലോക്കൽ കമ്മിറ്റി മെമ്പർ കെ.സി സൈദലവി ഉൾപ്പെടെ പതിനെട്ട് പേർ കോൺഗ്രസിൽ ചേർന്നു..

Advertisment

ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പുതിയ ആളുകൾക്ക് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.

news congress members

അബ്ദുൽ സമദ് കീരിയാടൻ എന്ന മാനു, നിസാം മൊക്കൻ, ജിഷ്ണു ചീനക്കനാരി, ജിബിൻ സി, സുനിൽകുമാർ കോടേരി, നരിക്കോടൻ കുഞ്ഞൻ, വിഷ്ണു കെ ടി, ജാഫർ പള്ളിയാളി, സക്കരിയ പി, സുനിത കെ, സൗമിനി പുതുക്കോടൻ, ശാരദ കരിമ്പനക്കൽ, മൈമൂന താനിപ്പറ്റ, ഹഫ്സത്ത് കക്കാട്ടുചാലി തുടങ്ങിയവർക്കാണ് ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് മൊറയൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ന് അംഗത്വം നൽകിയത്.

new congress members-2

ഡിസിസി വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി, ആനക്കച്ചേരി മുജീബ്, ആനത്താൻ അബൂബക്കർ ഹാജി, ടി പി യൂസുഫ്, സി കെ ഷാഫി, സി കെ നിസാർ, അരങ്ങൻ മുഹമ്മദ്, ടി പി സലീം മാസ്റ്റർ, ഹസ്സൻകുട്ടി പറമ്പാടൻ, ഹമീദ് അരിമ്പ്ര, പാറക്കുന്നൻ കുഞ്ഞാപ്പു, മുക്കണ്ണൻ അബ്ദുറഹ്മാൻ, പൂക്കോടൻ റിയാസ് ബാബു, ആനത്താൻ ഹസ്സൻ ഹാജി, ഫർഹാൻ പൂക്കോടൻ, സന്തോഷ് കുമാർ ഉള്ളാട്ടിൽ, ഷാബിൽ പൂന്തല, സബിത ടീച്ചർ, സജീഷ് എ പി, പി കെ ഗിരീഷ് കുമാർ, അയ്യോളി സൈഫു റഹ്‌മാൻ, രജീഷ് കോട്ടമ്മൽ, മുസ്തഫ ആനക്കച്ചേരി, ഫായിസ് പെരുമ്പിലായി, കെ പി ബാബുരാജ്, ജുനൈദ് എം, സി കെ ജാഫർ, ഷാനവാസ് പൂക്കോടൻ, കാട്ടുപരുത്തി ജംഷീർ, കൃഷ്ണദാസ് എം, പുരുഷോത്തമ്മൻ കരിമ്പനക്കൽ, കുഞ്ഞുമുഹമ്മദ് എൻ കെ, ഹംസ കെ ടി, അലവി കെ, വട്ടപ്പറമ്പൻ സുലൈമാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment