പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വി.വി പ്രകാശ് അനുസ്മരണം നടത്തി

New Update
vv prakash ramembrance-2

പൊന്നാനി: മുൻ ഡി.സി.സി പ്രസിഡണ്ട് അഡ്വ: വി.വി പ്രകാശിന്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

Advertisment

vv prakash remembrance

ഗാന്ധിയൻ മുല്യങ്ങളും ആദർശങ്ങളും ജീവിതത്തിലുടനീളം മുറുകെ പിടിച്ച പൊതുപ്രവർത്തക നായിരുന്നു വി.വി. പ്രകാശ് എന്ന് ടി.കെ. അഷറഫ് പറഞ്ഞു. എ.കെ.ആന്റണിയുടെയും, ഉമ്മൻ ചാണ്ടിയുടയും, വി.എം.സുധീരന്റെയും പാത പിൻപറ്റി രാഷ്ട്രീയ രംഗത്ത് ആദർശങ്ങൾ ഉയർത്തിപ്പിടിച്ച വേറിട്ട വ്യക്തിത്വമായിരുന്നു വി.വി. പ്രകാശ് എന്നും ടി.കെ. അഷറഫ് പറഞ്ഞു. 

എം. രാമനാഥൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം.അബ്ദുൾ ലത്തീഫ്, ബക്കർ മുസ എന്നിവർ പ്രസംഗിച്ചു.

Advertisment