സൈന്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

New Update
morayur congress commitee

മലപ്പുറം: ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റ്കൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ അഭിമാനം പ്രകടിപ്പിച്ചും സൈന്യത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചും മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ. ഹിൽട്ടോപ്പ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ ഉദ്ഘാടനം ചെയ്തു. മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.

Advertisment

ബി കുഞ്ഞയ്മുട്ടി ഹാജി, ആനക്കച്ചേരി മുജീബ്, തയ്യിൽ ഉമ്മർ, ടി.പി യൂസുഫ്, സി.ടി കൃഷ്‌ണൻ കുട്ടി, സി.കെ ഷാഫി മാസ്റ്റർ, സി.കെ നിസാർ, കെ.സി സൈതലവി, അരങ്ങൻ മുഹമ്മദ്, കെ.കെ മുഹമ്മദ് റാഫി, ആണ്ടി സി, മുസ്തഫ കൊടക്കാടൻ, മാളിയേക്കൽ മൊയ്ദീൻ, കെ.ടി നാസർ മാസ്റ്റർ, ശ്രീദേവി പി പി, മുഹമ്മദ് കുട്ടി പി പി, ഹമീദലി പി, രാമൻ, സമീർ ബംഗാളത്ത്, സലാം മുതിരിപ്പറമ്പ്, അസ്കർ എൻ.പി, എ.പി അബൂബക്കർ മാസ്റ്റർ, ടി.പി സലീം മാസ്റ്റർ, കെ.ടി ഇബ്രാഹീം, ഹമീദ് അരിമ്പ്ര, തയ്യിൽ ബീരാൻ ഹാജി, കോട്ടയിൽ ഉമർ മാസ്റ്റ‌ർ, എന്‍ എം ഷാജി ഇല്ല്യാസ്, കെ പി മുഹമ്മദ്, അലവി ഒളമതിൽ, സുന്ദരൻ ഒഴുകൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Advertisment