ലോക ചാമ്പ്യൻ കെ. മുഹമ്മദ് ബാസിലിനെ പൊന്നാനി യൂത്ത് ആർട്സ് &  കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു

New Update
k muhammad basil

പൊന്നാനി: പാരീസിൽ നടന്ന ലോക പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡി സ്പോർട്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം 100 മീറ്റർ ഓട്ട മൽസരത്തിൽ സ്വർണ്ണം നേടിയ കെ. മുഹമ്മദ് ബാസിലിനെ പൊന്നാനി യൂത്ത് ആർട്സ് & കൾച്ചറൽ അസോസിയേഷൻ്റെ (പ്യാക്ക - പൊന്നാനി) ആഭിമുഖ്യത്തിൽ അനുമോദിച്ചു.

Advertisment

പ്യാക്ക പ്രസിഡണ്ട് ടി.കെ. അഷ്റഫ് ബാസിലിന് ഉപഹാരം നൽകി. പ്യാക്ക ജനറൽ സെക്രട്ടറി കെ. എം. ഇമ്പിച്ചി കോയ തങ്ങൾ പൊന്നാട അണിയിച്ചു. പ്യാക്ക ഭാരവാഹികളായ വി. ബഷീർ, ടി. കെ.സലിം, നൂറുദ്ദീൻ കോയ, ബാബു മായൻ, ടി.കെ.സാദിഖ്, പി.ഗഫൂർ ഒമേഗ എന്നിവർ സംസാരിച്ചു.

k muhammad basil-2

തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ ബി.എ. ഇക്കണോമിക്സിന് ഒന്നാം വർഷ വിദ്യാർത്ഥിയായ ബാസിൽ പൊന്നാനി പുല്ലോണത്ത് അത്താണിയിൽ താമസിക്കുന്ന കളത്തിങ്കൽ  സിറാജുദ്ധീന്റെയും, പുതുപൊന്നാനി തെളക്കാട്ട് ഒറ്റയിൽ സീനത്തിന്റെയും രണ്ടാമത്തെ മകനാണ്. കെ. സൽസബീൽ, കെ. മുഹമ്മത് ശാമിൽ എന്നിവർ സഹോദരങ്ങളാണ്.