പൊന്നാനി: നഗരസഭയിലെ വിവിധ സാമ്പത്തികേടുകൾക്കെതിരെയും, അഴിമതിക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടൽ കാരണം തുടരന്വേഷണം നടത്താതെ അന്വേഷണം മരവിപ്പിച്ച പരാതികളെപ്പറ്റി പുനരന്വേഷണം നടത്തണമെന്ന് പൊന്നാനി മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/06/21/ponnani-congress-2025-06-21-18-22-52.jpg)
പൊന്നാനി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി മഴക്കാല ശുചീകരണ പ്രവർത്തനത്തിന്റെ പേരിൽ ചിലവാക്കിയ തുക പൊന്നാനി നഗരസഭ വെളിപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/21/ponnani-congress-3-2025-06-21-18-23-35.jpg)
മഴക്കാല ശുചീകരണ പ്രവർത്തനം വേണ്ട രീതിയിൽ നടപ്പിലാക്കാത്തതിൻ്റെ പേരിൽ നിരവധി അഴുക്കുചാലുകളിൽ മണൽ നീക്കം ചെയ്യാത്തത് കാരണമാണ് പൊന്നാനി നഗരസഭയിലെ പല പ്രദേശങ്ങളിലെയും വീടുകളിൽ വെള്ളം കയറുന്നതെന്ന് പൊന്നാനി, ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തയോഗം കുറ്റപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/06/21/ponnani-congress-4-2025-06-21-18-23-52.jpg)
പ്രവർത്തക കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയമോഹൻ ഉദ്ഘാടനം ചെയ്തു കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു. കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, സി ഹരിദാസ്, എം വി ശ്രീധരൻ, എ എം രോഹിത്, കെ ശിവരാമൻ, ടി കെ അഷറഫ്, എൻ എ ജോസഫ്, വി ചന്ദ്രവല്ലി, മുസ്തഫ വടമുക്ക്, പുന്നക്കൽ സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എൻ പി നബീൽ എന്നിവർ സംസാരിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/21/ponnani-congress-5-2025-06-21-18-24-55.jpg)
നഗരസഭയുടെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ,എം അബ്ദുല്ലത്തീഫ്, എം രാമനാഥൻ, യു മാമൂട്ടി എന്നിവർ നേതൃത്വം നൽകി.