തീരദേശ ഫണ്ട് വക മാറ്റിയ നടപടി ഉന്നതതല അന്വേഷണം വേണം. മത്സ്യത്തൊഴിലാളി കോൺഗ്രസ്

മന്ത്രിയുടെയും നടപടികളെപ്പറ്റി ഉന്നതല അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.

New Update
Untitledkiraana

പൊന്നാനി: തീരദേശ മേഖലകളിലെ ഭൂരിപക്ഷം റോഡുകളും തകർന്നു കിടക്കുമ്പോൾ തീരദേശത്ത് ചിലവഴിക്കേണ്ട ഫണ്ട് ജില്ലക്ക് പുറത്തേക്ക് വരെ വഴിവിട്ട് അനുവദിച്ച നടപടിയെ ചോദ്യംചെയ്ത് മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊന്നാനി ഹാർബർ വകുപ്പ് എൻജിനീയറെ ഉപരോധിച്ചു.

Advertisment

Untitledkiraana


പൊന്നാനിയിലെ തീരപ്രദേശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് ഫണ്ട് അനുവദിക്കാതെ കടലില്ലാത്ത പ്രദേശത്തേക്ക് കോടിക്കണക്കിന് രൂപ നൽകുവാൻ അനുവാദം നൽകിയ എംഎൽഎയുടെയും, മന്ത്രിയുടെയും നടപടികളെപ്പറ്റി ഉന്നതല അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.


ഒരു കിലോമീറ്റർ റോഡിന് ഒരു കോടിയിലധികം രൂപ ചിലവഴിച്ച് ഫണ്ട് തട്ടിപ്പ് നടത്തുന്നതിനെപ്പറ്റിയും, പത്തു വർഷത്തിനുള്ളിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള എല്ലാ പ്രവർത്തികളെ പറ്റിയും വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.

Untitledkiraana

മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി സക്കീർ, അബ്ദുല്ലത്തീഫ്, എച്ച്.കബീർ, എ എം അറഫാത്ത്, പിടി ജലീൽ, യു മനാഫ്, പി ബാദുഷ, എച്ച് താജഹാൻ, പി മനാഫ്, എച്ച് സാദിഖ്, എം കെ മായിൻ, മുഹമ്മദ് പൊന്നാനി, പിടി ഷംസുദ്ദീൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

Advertisment