പൊന്നാനി: ചമ്രവട്ടം ജങ്ക്ഷനിൽ പ്രിസൈസ് ബുക്ക് സ്റ്റാൾ ഉടമ യൂ. അബൂബക്കർ (73) നിര്യാതനായി. പൊന്നാനി ചെറിയവളപ്പിൽ ഹംസയുടെ മകനാണ്. ദീർഘ കാലം ഷാർജയിലും, ദുബൈയിലും ഡിഫൻസിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: കെ.വി. സുഹ്റ (പന്താവൂർ).
മക്കള്‍: യു. ഇസ്ഹാക്ക്, (ദുബൈ) യു. ജസ്ബീർ ( അബൂദാബി ) യു. അഹമ്മത് ഫിജാസ് (ദുബൈ), യു. നബീൽ.
മരുമക്കൾ: കെ.ഫാത്തിമ്മ (കോലളമ്പ് ), മുനീറ (ചേകനൂർ), ജസ്ന ജെബിൻ (കെ.കെ. ജങ്ക്ഷൻ), ഷെറിൻ അഹമ്മത് (കോഴിക്കര)
ഖബറടക്കം സി വി ജങ്ക്ഷനിലെ വേദാം പള്ളി ജുമഅ മസ്ജിദിൽ നടന്നു.