നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കെ.​ടി. മു​ഹ​മ്മ​ദ് അ​റാ​ഫ​ത്താ​ണ് പ​ഴ​യ​ങ്ങാ​ടി​എ​സ്ഐ കെ. ​സു​ഹൈ​ലി​നെ ആ​ക്ര​മി​ച്ച് രക്ഷപ്പെട്ടത്

അ​ക്ര​മ​ത്തി​ൽ വി​ര​ലി​ന്‍റെ എ​ല്ല് പൊ​ട്ടി​യ എ​സ്ഐ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി

New Update
Police

പ​ഴ​യ​ങ്ങാ​ടിനി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു.

Advertisment

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പു​തി​യ​ങ്ങാ​ടി ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. 

പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പു​തി​യ​ങ്ങാ​ടി​യി​ലെ ഖ​ദീ​ജ മ​ൻ​സി​ലി​ൽ കെ.​ടി. മു​ഹ​മ്മ​ദ് അ​റാ​ഫ​ത്താ​ണ് (35) പ​ഴ​യ​ങ്ങാ​ടി​എ​സ്ഐ കെ. ​സു​ഹൈ​ലി​നെ ആ​ക്ര​മി​ച്ച് ക​ട​ന്ന് ക​ള​ത്ത​ത്. 

അ​ക്ര​മ​ത്തി​ൽ വി​ര​ലി​ന്‍റെ എ​ല്ല് പൊ​ട്ടി​യ എ​സ്ഐ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

പ്ര​തി​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 

മു​മ്പും നി​ര​വ​ധി ത​വ​ണ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി.

Advertisment