New Update
/sathyam/media/media_files/YMpIRJaO53vU9Rq9X2vn.jpg)
പൊന്നാനി: "വിശുദ്ധ ഖുർആൻ മാനരാശിയുടെ വെളിച്ചം" എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ നടത്തിയ റംസാൻ പ്രഭാഷണം സംഘടിപ്പിച്ചു. പുറങ്ങ് പൂച്ചാമം ബീവൂസിൽ അരങ്ങേറിയ ദ്വിദിന പ്രഭാഷണ പരിപാടിയിൽ പ്രസിഡന്റ് സയ്യിദ് സീതി കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
Advertisment
പ്രഭാഷണം രണ്ട് ദിവസങ്ങളിലായി ജില്ല മുശാവറ അംഗം അശ്റഫ് ബാഖവി, കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എ മുഹമ്മദ് കാസിം കോയ എന്നിവരാണ് ഉൽഘാടനം ചെയ്തത്.
സയ്യിദ് അൻവർ സാദത്ത് തങ്ങൾ സഅദി അൽഅർശദി നടുവട്ടവും,സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ ബാഖവി പാണക്കാട് എന്നിവർ പ്രഭാഷണം നടത്തി. സിദ്ധീഖ് അൻവരി പുതുപൊന്നാനി, ശമീർ സഖാഫി വടക്കൂട്ട്, സുബൈർ ബാഖവി കാഞ്ഞിരമുക്ക്,ഷെക്കിർ മഹ് ളരി പുറങ്ങ് എന്നിവരും സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us