പൊന്നാനി ആണ്ട് നേർച്ച ഫെബ്രു. ഒന്ന് മുതൽ; സ്വാഗതസംഘം രൂപവത്കരിച്ചു

നേർച്ചയുടെ ഭാഗമായി സമൂഹ സിയാറത്ത്, അനുസ്മരണ സമ്മേളനം, വഅള് , മൗലിദ് ജൽസ , ഖത്മുൽ ഖുർആൻ ഹൽഖ, ദിക്ർ ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികൾ അരങ്ങേറും.

New Update
malappuram

പൊന്നാനി:   വിശ്വപ്രസിദ്ധ പണ്ഡിതനും സൂഫീവര്യനും ദക്ഷിണേന്ത്യയിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനുമായ അശ്ശൈഖ് സൈനുദ്ദീൻ  മഖ്‌ദൂം    കബീർ അൽമഅ്ബരിയുടെ 519 -ാം ആണ്ട് നേർച്ച  ഫെബ്രുവരി 1 ഞായറാഴ്ച  ആരംഭിക്കും. 

Advertisment

  നേർച്ചയുടെ ഭാഗമായി  സമൂഹ സിയാറത്ത്, അനുസ്മരണ സമ്മേളനം, വഅള് , മൗലിദ് ജൽസ , ഖത്മുൽ ഖുർആൻ ഹൽഖ, ദിക്ർ ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികൾ അരങ്ങേറും.

ഇന്ത്യയിലെ വൈജ്ഞാനിക - നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃരംഗത്ത് നിന്ന് ഉജ്ജ്വലമായ പങ്കു വഹിച്ച ധൈഷണിക പ്രതിഭയായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ.  

അദ്ദേഹം സ്ഥാപിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് മാതൃക സ്വീകരിച്ചാണ് കേരളത്തിലുടനീളം ഇസ്‌ലാമിക  വൈക്ജ്ഞാനിക  മുന്നേറ്റങ്ങൾ ഉണ്ടായത്.

സ്വാഗതസംഘം യോഗം പൊന്നാനി മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ ഉദ്ഘാടനം ചെയ്തു.   അബ്ദുല്ല ബാഖവി ഇയ്യാട് വിഷയാവതരണം നടത്തി.

ആണ്ട് നേർച്ചയുടെ വിജയത്തിനായി അബ്ദുല്ല ബാഖവി ഇയ്യാട് (ചെയർമാൻ),  സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ (വൈസ് ചെയർമാൻ), കെ എം മുഹമ്മദ് ഖാസിം കോയ ഹാജി (ജനറൽ കൺവീനർ), എം അമ്മാട്ടി മുസ്‌ലിയാർ (കൺവീനർ), ഇ കെ സിദ്ദീഖ് ഹാജി (ട്രഷറർ) പി വി അബൂബക്കർ മുസ്‌ലിയാർ,  സക്കീർ മഖ്ദൂമീ, കെ വി സക്കീർ കടവ് (അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്ന സ്വാഗത സംഘം രൂപവത്കരിച്ചു.  

സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ, സയ്യിദ് ഫൈസൽ ബാഫഖി, സയ്യിദ് അമീൻ തങ്ങൾ, ടി വി അശ്റഫ് ഹാജി, കെ എം മുഹമ്മദ് ഖാസിം കോയ ഹാജി, പി കെ എം കുഞ്ഞിമുഹമ്മദ്, ഇ കെ സിദ്ദീഖ് ഹാജി, എം അമ്മാട്ടി മുസ്‌ലിയാർ, പി വി അബൂബക്കർ മുസ്‌ലിയാർ പ്രസംഗിച്ചു.

Advertisment